ഈദ് ഗാഹിൽ പങ്കെടുത്ത് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ
1415668
Thursday, April 11, 2024 1:54 AM IST
കണ്ണൂർ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പങ്കെടുത്ത് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈദ് സന്ദേശം കൈമാറി.
ഈദ് ഗാഹിൽ എത്തിച്ചേർന്ന പഴയകാല സുഹൃത്തുക്കളേയും, സഹ പ്രവർത്തകരേയും ആശ്ലേഷിച്ചും കുശലം പറഞ്ഞും സമയം ചെലവഴിച്ച സുധാകരൻ ഫാമിലികളുമൊത്തും കുട്ടികളോടൊപ്പവും സെൽഫികളുമെടുത്താണ് ഈദ് ഗാഹിൽ നിന്ന് മടങ്ങിയത്. ഡിസിസി പ്രസിഡന്റ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ മുസ്ലിഹ് മഠത്തിൽ, ടി.ഒ. മോഹനൻ, സി. സമീർ, കെ. പ്രമോദ്, റഷീദ് കവ്വായി, കായക്കൽ രാഹുൽ, എം.പി. രാജേഷ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പ മുണ്ടായിരുന്നു.
കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ ചെറിയ പെരുനാൾ ദിനത്തിൽ കണ്ണൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഈദ് ഗാഹുകളിൽ പങ്കെടുത്തു. ജവഹർ സ്റ്റേഡിയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഈദ്ഗാഹിലും സിറ്റി ജുമാ മസ്ജിദ് പള്ളി, താവക്കര അഹമദീയ പള്ളി, വെത്തിലപ്പള്ളി പുതിയ ജുമാ മസ്ജിദ് പള്ളി എന്നിവിടങ്ങളിലെ പെരുനാൾ നമസ്കാര ചടങ്ങിലും പങ്കെടുത്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.കെ. വിനീഷ്, കെ. ഷഹറാസ്, ടി,വി, ജയൻ എന്നിവരും കൂടെയുണ്ടായിരുന്നു. എൽഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട്, അഴീക്കൽ ചാൽബീച്ച്, പുല്ലൂപ്പി എന്നിവിടങ്ങളിൽ നടന്ന ഡിജെ ബാൻഡ് പരിപാടിയിലും ജയരാജൻ പങ്കെടുത്തു. ചെറിയ പെരുനാൾ ആയതിനാൽ ഇന്നലെ പൊതു പര്യടനം ഉണ്ടായിരുന്നില്ല. ഇന്ന് ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം.
സി. രഘുനാഥ് കണ്ണൂരില്‍ പര്യടനം നടത്തി
എൻഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ് കണ്ണൂരില്‍ പര്യടനം നടത്തി. തോട്ടടയില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ. വേലായുധന് പര്യടനം ഉദ്ഘാടനം ചെയ്തു. ദേശീയ സമിതിയംഗം എ. ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആര്. രാജന്, രാജൻ പുതുക്കുടി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ച്ചന വണ്ടിച്ചാല്‍, എടക്കാട് മണ്ഡലം പ്രസിഡന്റ് ഷമീർ ബാബു കെ. രതീശന്, അഡ്വ. ശ്രീപ്രഭ, അഡ്വ. ശ്രദ്ധ രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു.
രഘുനാഥ് തലശേരി ബിഷപ് ഹൗസിലെത്തി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രാജനും സ്ഥാനാർഥിയുടെ ഒപ്പം ഉണ്ടായിരുന്നു.
തുടര്‍ന്ന് നടാല്‍, കിഴുന്നപ്പാറ, പോളി ടെക്നിക്ക്, താഴെ ചൊവ്വ, തിലാന്നൂര്‍, കോമത്ത് കുന്നുമ്പ്രം, തലമുണ്ട, കാഞ്ഞിരോട്, കുടുക്കിമൊട്ട, മുണ്ടേരി, ഏച്ചൂര്‍ കോട്ടം, തക്കാളിപ്പീടിക, വാരം ടാക്കീസ്, പളളിപ്രം, വൈദ്യര്‍പീടിക, കണ്ണോത്തുംചാല്‍, താണ, താവക്കര, പഴയ സ്റ്റാന്‍ഡ്, താളിക്കാവ്, ആയിക്കര എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം തയ്യില്‍ സമാപിച്ചു. സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന് കാരാട്ട്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ കൂടത്തില്‍, എം.കെ. വിനോദ്, എം. അനീഷ് കുമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.