യുഡിഎഫ് മഹിളാ കൺവൻഷൻ നടത്തി
1415473
Wednesday, April 10, 2024 1:41 AM IST
പയ്യാവൂർ: യുഡിഎഫ് പയ്യാവൂർ പഞ്ചായത്ത് മഹിളാ കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിമിഷ വിപിൻദാസ് ഉദ്ഘാടനം ചെയ്തു. സ്വന്തം മകളും കുടുംബാംഗങ്ങളും ജയിലിൽ പോകാതിരിക്കാൻ വേണ്ടി കേരള മുഖ്യമന്ത്രി ബിജെപിയോടും നരേന്ദ്ര മോദിയോടും സന്ധി ചെയ്യുകയാണെന്നും ബിജെപി-സിപിഎം അന്തർധാരയാണ് കേരളത്തിൽ കാണുന്നതെന്നും അവർ പറഞ്ഞു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിസമ്മ ബാബു, ഇ.കെ. കുര്യൻ, ജോയി പുന്നശേരിമലയിൽ, ടി.പി. അഷ്റഫ്, വത്സല സാജു, ബേബി മുല്ലക്കരി, ഡെയ്സി ചിറ്റൂപ്പറമ്പിൽ, ജോസ്മോൻ കുഴിവേലി, ആഗ്നസ് വാഴപ്പള്ളി, ജയിംസ് തുരുത്തേൽ, കുഞ്ഞുമോൻ കുഴിവേലി, സുഹ്റ ഹസൻ, എ.വി. രേഷ്മ, വി.പി. റഹിയാനത്ത്, ആനീസ് ജോസഫ്, സിജി ഒഴാങ്കൽ എന്നിവർ പ്രസംഗിച്ചു.