ഉമ്മൻ ചാണ്ടി സ്മാരക വോളി ടൂർണമെന്റിന് തുടക്കമായി
1396520
Friday, March 1, 2024 1:11 AM IST
ചെറുപുഴ: പാടിയോട്ടുചാൽ കെ.പി. നൂറുദ്ദീൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബി. അബ്ദുള്ള സാഹിബ് എവർ റോളിംഗ് സ്വർണ്ണക്കപ്പിന് വേണ്ടിയുള്ള ഒന്നാമത് ഉമ്മൻ ചാണ്ടി സ്മാരക വോളിബോൾ ടൂർണമെന്റിന് തുടക്കമായി.
പാടിയോട്ടുചാൽ സ്റ്റേഡിയത്തിൽ ഈസ്റ്റ് - എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. എം. ഉമ്മർ, വി.കൃഷ്ണൻ, ടി.വി. കുഞ്ഞമ്പു നായർ സജി, രവി പൊന്നം വയൽ എന്നിവർ പ്രസംഗിച്ചു.