കോയിപ്രയിൽ റോഡ് ഇടിഞ്ഞു താഴ്ന്നിട്ടും നടപടിയെടുക്കാതെ അധികൃതർ
1396518
Friday, March 1, 2024 1:11 AM IST
പെരുമ്പടവ്: കുറ്റൂർ - വെള്ളോറ റോഡിൽ കോയിപ്ര ട്രാൻസ്ഫോമിന് സമീപം റോഡ് ഇടിഞ്ഞ് താണിട്ട് എട്ട് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. ഏതു സമയത്തും ഇവിടെ അപകട സാധ്യതയുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കാൽനടയാത്രക്കാരും പലപ്പോഴും കുഴിയിൽ വീണിട്ടുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്ന പരിഹരിച്ചിട്ടില്ല. ഉടൻ പരിഹരിക്കും എന്ന മറുപടി മാത്രമാണ് പയ്യന്നൂർ എക്സിക്യൂട്ടീവ് എൻജിനിയറിൽ നിന്നും ഉണ്ടാകുന്നത്.