ചികിത്സാ സഹായം തേടുന്നു
1396455
Thursday, February 29, 2024 8:06 AM IST
പയ്യന്നൂര്‍: ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പയ്യന്നൂര്‍ തെക്കേബസാറിലെ പ്രദീഷ് ജോസഫിനെ സഹായിക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു. ഇതിനായി പയ്യന്നൂര്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. ജിതിന് വയലുങ്കല്‍ രക്ഷാധികാരിയും ഷൈജു വാലുമ്മല്കു ന്നേല്‍, ജോയി ഓരത്തേല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റി പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്ന പ്രദീഷിന് വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് ഡോക്ട ര്മാര് നിര്‍ദേശിച്ച പ്രതിവിധി. വൃക്ക ദാനം ചെയ്യാന്‍ പ്രദീഷിന്റെ സഹോദരന് തയാറായിട്ടുണ്ട്. എന്നാല്‍ ഇതിനായി ചെലവുവരുന്ന 15 ലക്ഷത്തോളം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം.
ഇതിനായി പ്രദീഷ് ചികിത്സാ സഹായ നിധി, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പയ്യന്നൂര്‍ ശാഖ, അക്കൗണ്ട് നമ്പര്‍ 5712020100 14233, IFSC: UBIN 0557129 ലേക്ക് സംഭാവനകള്‍ കൈമാറാം. പത്രസമ്മേളനത്തിൽ ഫാ.ജിതിന് വയലുങ്കല്‍, ജോസ് പള്ളിത്തറ, സെബാസ്റ്റ്യന്‍ തോട്ടുങ്കല്‍, ഷൈജു വാലുമ്മല്കുന്നേല്, ജോയി ഓരത്തേല്‍ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.