കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീക്ക് ഗുരുതര പരിക്ക്
1396453
Thursday, February 29, 2024 8:06 AM IST
ആറളം ഫാം : തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് സ്ത്രീ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ആറളം ഫാം പുനരധിവാസ മേഖലിയിലെ ബ്ലോക്ക് ഏഴിലെ ജാനകി ( 67 ) ക്കാണ് പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ ജാനകിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയണ്. ഇക്കഴിഞ്ഞ 22 നാണ് സംഭവം.
ഒരുവർഷം മുന്പ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽനിന്നും മേജർ ശസ്ത്രക്രിയയ്ക്ക് വിധേയായ ജാനകി അടുത്തിടെയായിരുന്നു തൊഴിലുറപ്പ് ജോലിക്ക് പോയി തുടങ്ങിയത്.
അതേസമയം വീണ് പരിക്കേറ്റ ജാനകിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.