കാ​ട്ടുതേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്
Thursday, February 29, 2024 8:05 AM IST
ച​ന്ദ​ന​ക്കാം​പാ​റ: കാ​ട്ടുതേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം. ചാ​പ്പ​ക്ക​ട​വ് - ഏ​റ്റു​പാ​റ റോ​ഡി​ൽ മു​തി​രേ​ന്തി​ക്ക​ൽ കു​ട്ടി​യ​ച്ച​ന്‍റെ​യും, മു​തി​രേ​ന്തി​ക്ക​ൽ സ​ജി​യു​ടെ​യും പ​റ​മ്പി​ലും വീ​ട്ടി​ലും കാ​ട്ട് തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടിനാ​ണ് തേ​നീ​ച്ച ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റു​പാ​റ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​രു​തോ​ലി​ൽ ത​ങ്ക​ച്ച​ന് (പീ​ലി​പ്പോ​സ് ) ഏ​റ്റ കു​ത്ത് മാ​ര​ക​മാ​ണ്. ക​ണ്ണൂ​ർ മിം​സ് ആശുപത്രിയിൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ത​ങ്ക​ച്ച​ൻ.