സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു
1396436
Thursday, February 29, 2024 8:05 AM IST
ചെറുപുഴ: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ചെറുപുഴ ആർക്ക് ഏഞ്ചൽസ് സ്കൂളിൽ സയൻസ് എക്സിബിഷൻ 'നോവ എക്സ്പോ' സംഘടിപ്പിച്ചു. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ലിസ ഛേത്രി എംഎസ്എംഎച്ച്സി സയൻസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ഷാലി ജോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ബിന്ദു തോമസ്, പിടിഎ പ്രസിഡന്റ് ജോബിൻ മാത്യു, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എലിസബത്ത്, സിസ്റ്റർ എൽസ എന്നിവർ പ്രസംഗിച്ചു.
എൽകെജി മുതൽ ഒന്പത് വരെ എല്ലാ ക്ലാസുകളിലേയും വിദ്യാർഥികൾ വിവിധങ്ങളായ മോഡലുകളും നിർമിതികളുമായി എക്സിബിഷനിൽ പങ്കാളികളായി.