സുരക്ഷ ഉപകരണങ്ങളും തിരിച്ചറിയൽ കാർഡും നല്കി
1396435
Thursday, February 29, 2024 8:05 AM IST
ചപ്പാരപ്പടവ്: പഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്ക് സുരക്ഷ ഉപകരണങ്ങളും തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു.
പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രതിമാസ അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൺസോർഷ്യം ഭാരവാഹികളായ ജെസ്സി ജോസഫ് , ജാൻസി ജോർജ് എന്നിവർ തിരിച്ചറിയൽ കാർഡും ഉപകരണങ്ങളും ഏറ്റുവാങ്ങി.
പഞ്ചായത്ത് സെക്രട്ടറി സി.കെ ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജി.അജയകുമാർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ വി. സഹദേവൻ, പി.പി. ഗീത, അബ്ദുറഹ്മാൻ പെരുവണ എന്നിവർ പ്രസംഗിച്ചു.