യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
1396176
Wednesday, February 28, 2024 10:08 PM IST
ആലക്കോട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാത്തൻപാറ കരാമരംതട്ടിലെ മൂലേക്കാട്ടിൽ ജോയിസ് സെബാസ്റ്റ്യൻ (43) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി 10.30 ഓടെ കരാമരംതട്ട് - പൈതൽകുണ്ട് റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ചനിലയിൽ കണ്ടത്. ഹൃദയാഘാതത്തെത്തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം.
പൈതൽകുണ്ടിൽ ജോയിസ് വാഴക്കൃഷി നടത്തിവരികയായിരുന്നു. വീട്ടിൽനിന്ന് ഉച്ചയ്ക്ക് ശേഷം കാറിൽ കൃഷിയിടത്തിലേക്ക് പോയ ജോയിസ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.
മൂലേക്കാട്ടിൽ ദേവസ്യ-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ് ജോയിസ്. ഭാര്യ: ജോസ്ന മുളകുവള്ളി കല്ലുമാടിയിൽ കുടുംബാംഗം. മക്കൾ: ജുവൽന, ജൂലിയറ്റ്, ജുവാൻ. സഹോദരങ്ങൾ: സിജി, ജയ, റോയി, മനോജ്, പരേതനായ ജോണി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ മൃതദഹേം സംസ്കരിച്ചു.