ചക്ക പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
1396175
Wednesday, February 28, 2024 10:08 PM IST
നെടുംപുറംചാൽ: മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുംപുറംചാലിലെ കോടന്തൂർ വിൻസന്റ് (41) ആണ് ചക്ക പറിക്കുന്നതിനിടെ വീണു മരിച്ചത്. ഇന്നലെ വൈകുന്നേരം ചിറ്റാരിപ്പറന്പിലായിരുന്നു സംഭവം.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന വിൻസന്റ് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാവിൽ നിന്ന് കാൽതെന്നി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പരേതനായ ആന്റണി-സാറാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ആകാശ്, ആഷ്ലിൻ, ആദർശ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നു വൈകുന്നേരം അഞ്ചിന് നെടുംപുറംചാൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിക്കും.