ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു
1396174
Wednesday, February 28, 2024 10:08 PM IST
മടമ്പം: ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്കേറ്റു. മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധൻ-രമണി ദമ്പതികളുടെ മകൻ ആലയിൽ ഹൗസിൽ ഗോപി (32) യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ഓടെ മടമ്പം തുമ്പേനിയിലായിരുന്നു അപകടം.
ലോറിയിലുണ്ടായിരുന്ന സഹായി ശിഹാബുദ്ദീന് നിസാര പരിക്കേറ്റു. മലപ്പുറത്തുനിന്നും ചെങ്കല്ല് എടുക്കാനെത്തിയ കെഎൽ 63- ഇ 1246 നമ്പർ ലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ഗോപിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭാര്യ: നീതു. മക്കള്‍: ആദിദേവ്, ആരാധ്യ (ഇരുവരും വിദ്യാര്‍ഥികള്‍).