ഡി​എ​സ്‌സി ​സെ​ന്‍റ​റി​ല്‍ ആ​യു​ര്‍​വേ​ദ പ​രി​ച​ര​ണ കേ​ന്ദ്രം
Tuesday, February 27, 2024 7:47 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ഡി​ഫ​ന്‍​സ് സെ​ക്യൂ​രി​റ്റി കോ​ര്‍​പ്‌​സ് സെ​ന്‍റ​റി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍​ക്കും വി​മു​ക്ത​ഭ​ട‌ന്മാ​ര്‍​ക്കു​മാ​യി ആ​യു​ര്‍​വേ​ദ പ​രി​ച​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക​ര​സേ​ന ഡെപ്യൂട്ടി ചീഫ് ലെ​ഫ്റ്റ്നന്‍റ് ജ​ന​റ​ല്‍ രാ​കേ​ഷ് ക​പൂ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഇ​ടൂ​ഴി ആ​യു​ര്‍​വേ​ദ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. പ​ഞ്ച​ക​ര്‍​മ തെ​റാ​പ്പി, നേ​ത്ര സം​ര​ക്ഷ​ണ ചി​കി​ത്സ, ജീ​വി​ത ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ തു​ട​ങ്ങി 90 ഓ​ളം വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​കും.

ഡി​എ​സ്‌സി ​ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ല്‍ ലോ​കേ​ന്ദ്ര സിം​ഗ്, സ്റ്റേ​ഷ​ന്‍ ക​മാ​ൻ​ഡ​ര്‍ കൃ​ഷ്ണ നാ​യ​ര്‍, വിം​ഗ് ക​മാ​ൻ​ഡ​ര്‍ പി.​എ. വി​ജ​യ​ന്‍, ക​മാ​ൻ​ഡ​ര്‍ അ​തു​ല്‍ പി​ള്ള, ഇ​ടൂ​ഴി ആ​യു​ര്‍​വേ​ദ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഐ. ഭ​വ​ദാ​സ​ന്‍ ന​മ്പൂ​തി​രി, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഐ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.