വയോജന വിശ്രമ കേന്ദ്രം തുറന്നു കൊടുത്തു
1374451
Wednesday, November 29, 2023 7:56 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തടിക്കടവിൽ നിർമിച്ച വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ അധ്യക്ഷത വഹിച്ചു.
വിശ്രമകേന്ദ്രത്തിന് സൗജന്യമായി സ്ഥലം അനുവദിച്ച അഗസ്റ്റിൻ കൊച്ചാങ്കലിനെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. മൈമൂനത്ത് ആദരിച്ചു. 80 വയസ് കഴിഞ്ഞ വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമ്മ സണ്ണി നിർവഹിച്ചു.
മെംബർമാരായ ആൻസി സണ്ണി, മനു തോമസ്, ഷേർളി ചാക്കോ, പി.പി. വിനീത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ, അങ്കണവാടി, ആശ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, വയോജനങ്ങൾ എന്നിവർ പങ്കെടുത്തു.