ബാങ്കുകൾ കൃഷിക്കാരുടെ അന്തകരാകരുത്: ജോസ് ചെമ്പേരി
1374442
Wednesday, November 29, 2023 7:55 AM IST
കണ്ണൂർ: സാധാരണക്കാരുടെ അത്താണിയായി തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങളും മറ്റു ബാങ്കുകളും അവരുടെ അന്തകരായി മാറരുതെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ജോസ് ചെമ്പേരി.
ബാങ്കുകളുടെ ജപ്തി നോട്ടീസും ഭീഷണിയും മലയോര മേഖലയിലെ കൃഷിക്കാരിൽ ആത്മഹത്യാ പ്രേരണ വളർത്തുകയാണ്. ആത്മബലമില്ലാത്തവർ ആത്മഹത്യക്ക് വഴങ്ങുകയാണ്. 1969 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാത്കരിച്ചത് ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയാണ്.
കുത്തകകൾക്കു വേണ്ടി അല്ല എന്നത് ബാങ്കുകൾ മറക്കരുത്. ബാങ്കുകളുടെ വർധിച്ചുവരുന്ന ലാഭം ഓരോ മൂന്നു മാസം കൂടുമ്പോഴും ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.