ചാരായക്കേസിൽ ഒരു വർഷം തടവും ഒരു ലക്ഷം പിഴയും
1339688
Sunday, October 1, 2023 6:57 AM IST
കണ്ണൂർ: ഒന്നര ലിറ്റർ ചാരായം കൈവശം വച്ച പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പടിയൂർ പോത്തൻ ഹൗസിൽ പി. ബിജുവിനെ കണ്ണൂർ അസി: സെഷൻസ് കോടതി ജഡ്ജ് ബി. കരുണാകരനാണ് ക്ഷിച്ചത്.
2016 ൽ ഇരിക്കൂർ എസ്ഐ കെ.വി. മഹേഷ് ആണ് പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തിയത്. അപ്പീൽ ഫയൽ ചെയ്യുന്നതിന് ഒരു മാസം സമയം കൊടുത്ത കോടതി പ്രതിയെ താത്കാലിക ജാമ്യത്തിൽ വിട്ടു. പ്രോസിക്യൂഷന്ന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. രാജേന്ദ്രബാബു ഹാജരായി.