പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
1339224
Friday, September 29, 2023 10:16 PM IST
പരിയാരം: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. പരിയാരം കുറ്റ്യേരിയിലെ തറമ്മൽ ഭാസ്കരൻ-കൂവേരി കാക്കടവിലെ സി.വി. ലത ദന്പതികളുടെ മകൾ ലിബിഷ (25) ആണ് ഇന്നലെ പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്.
വ്യാഴാഴ്ചയാണ് ലിബിഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഓപ്പറേഷനെത്തുടർന്നുണ്ടായ അമിതരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന.
ഭർത്താവ്: സനൂപ് കാനായി (ഏഴിമല നാവിക അക്കാഡമി). സഹോദരൻ: ലിബിൻ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
മൃതദേഹം ഇന്ന് കാനായിയിലെ ഭർതൃവീട്ടിലും കൂവേരി കാക്കടവിലെ ബ്രദേഴ്സ് സ്പോർട്സ് ക്ലബിലും പൊതുദർശനത്തിനു വച്ച ശേഷം ഉച്ചകഴിഞ്ഞ് പനങ്ങാട്ടൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.