അക്ഷയ പാത്രത്തിലേക്ക് ഉച്ചഭക്ഷണം നൽകി ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ
1337739
Saturday, September 23, 2023 2:21 AM IST
കണ്ണൂർ: ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സന്ദർശനവും അക്ഷയ പാത്രത്തിലേക്ക് ഉച്ച ഭക്ഷണവും നൽകി. അക്ഷയപാത്രം കോ-ഓർഡിനേറ്റർ എ.വി. സതീഷിന് ഭക്ഷണങ്ങൾ കൈമാറി. ടൗൺ പോലീസ് എസ്എച്ച്ഒ ബിനു മോഹൻ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ഹനീഷ് കെ. വാണിയങ്കണ്ടി, പത്മിനി സന്തോഷ്, ട്രഷറർ എം.കെ. സജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ ടി.കെ. ദിവാകരൻ, കെ.എം. പ്രകാശൻ എന്നിവർ നേതൃത്വം കൊടുത്തു. വീടുകളിൽ നിന്ന് ഉണ്ടാക്കിയ ഭക്ഷണം എല്ലാ മാസവും ഒരുദിവസം അസോസിയേഷൻ നൽകുന്നുണ്ട്.