ഇരിട്ടി: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചാവശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇ. മഹിജ അധ്യക്ഷത വഹിച്ചു. ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, കെ.പി. പദ്നാഭന് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജി. ശിവരാമകൃഷ്ണന് ജാഥ ലീഡറും ഇ. മഹിജ ഡെപ്യൂട്ടി ലീഡറായും എം.വി. ആദിത്യന് ഡയറക്ടറായും നടന്ന പദയാത്ര 21-ാം മൈല്‍, ഉളിയില്‍, പുന്നാട്, കീഴൂര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിട്ടിയില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. എന്‍.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എം.വി. ആദിത്യന്, ഡോ.ജി. ശിവരാമകൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ വി. ഷാജി, ശങ്കര്‍ സ്റ്റാലിന്, കെ.ബി. ഉത്തമന്, എ. സുധാകരന്, കെ.ആര്. ലിജുമോന്‍, കെ.പി. പദ്മനാഭന്, പി. മോഹനന്, എം.വി. രാജേഷ്, പി.എം. സുരേന്ദ്രന്, കവിത ആദിത്യന് എന്നിവര്‍ പ്രസംഗിച്ചു.