പരിയാരം: കാണാതായ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വായാട് മുക്കിൽ സ്റ്റേഷനറി-ബേക്കറി കച്ചവടം നടത്തിവരികയായിരുന്ന വായാട് സ്വദേശി തറമ്മല്‍ ഗോവിന്ദൻ (65) ആണ് മരിച്ചത്. ഇയാളെ ഇന്നലെ രാവിലെ പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഗോവിന്ദനെ കാണാതായത്. പരിയാരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ബിനീഷ്, വികാസ്.