കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1337506
Friday, September 22, 2023 3:36 AM IST
നടുവിൽ: കഞ്ചാവ് കൈവശം വച്ചതിന് നടുവിൽ സ്വദേശികളായ രണ്ട് യുവാക്കൾ കോട്ടയം തട്ടിൽ അറസ്റ്റിലായി. നടുവിൽ താമസിക്കുന്ന കെ.ആർ. രാജീവ (40) നെ 50 ഗ്രാം കഞ്ചാവുമായും, 45 ഗ്രാം കഞ്ചാവുമായി മുഹമ്മദ് മിഥിലാജിനെയും(24) ആണ് അറസ്റ്റ് ചെയ്തത്.
ആലക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.ഷാബു, വി.വി.ബിജു, പ്രകാശൻ ആലക്കൽ,ടി.കെ. തോമസ്, ടി.ആർ.രാജേഷ്, അരവിന്ദ്, വി.ശ്രീജിത്ത്, പി.എ.ജോജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.