മാതമംഗലത്ത് ഓട്ടോ അപകടം; മൂന്നുപേർക്ക് പരിക്ക്
1337501
Friday, September 22, 2023 3:36 AM IST
പെരുമ്പടവ്: മാതമംഗലത്ത് ഇന്നലെ വൈകുന്നേരം ഓട്ടോ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്.
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് ചിറ്റാരിക്കാലിലേക്ക് മടങ്ങവെയാണ് മാതമംഗലത്ത് വച്ച് അപകടത്തിൽപ്പെട്ടത്. കെഎൽ 13 എഎച്ച് 8838 ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ടത്.
ചിറ്റാരിക്കാൽ മണ്ഡപം സ്വദേശികളായ ഗൗരിക്കുട്ടി (75), മകൻ രഘു (54), രഘുവിന്റെ ഭാര്യ പുഷ്പ (51) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.