ബോധവത്കരണ ക്ലാസ് നടത്തി
1337498
Friday, September 22, 2023 3:31 AM IST
വെളിമാനം: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികളുടെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് നടത്തി.
സ്കൂൾ അസി. മാനേജർ ഫാ. എബിന് മടപ്പാന്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ അധ്യക്ഷത വഹിച്ചു. ടിവി അവതാരകനും മാനസിക ആരോഗ്യവിദഗ്ധനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജിതേഷ് കോളയാട് ക്ലാസെടുത്തു.
മാതാപിതാക്കള്‍ക്കായി മക്കളെ അറിയാന്‍ എന്നപേരില്‍ നടത്തിയ ക്ലാസ് കെ.സി. ഷാജു നയിച്ചു. അധ്യാപകരായ ജിപ്സ ജേക്കബ്, സജി ജോസഫ്, തോമസ് മാത്യു, റിന്‍സി ചെറിയാന്, ഡയസ് പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.