പ്രതിഷേധ ധർണ നടത്തി
1337208
Thursday, September 21, 2023 7:01 AM IST
പെരുമ്പടവ്: പെരുമ്പടവ് യുനാനി ക്ലിനിക്ക് ആസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ ധർണ നടത്തി. ആർഎസ്പി കേന്ദ്ര കമ്മിറ്റിയംഗം ഇല്ലിക്കൽ ആഗസ്തി ഉദ്ഘാടനം ചെയ്തു.
പെരുമ്പടവ് ടൗണിലെ യുനാനി ക്ലിനിക്ക് ചില വ്യക്തികളുടെ താത്പര്യത്തിനനുസരിച്ച് മാറ്റാനുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ചാണു പെരുമ്പടവ് ടൗൺ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. ഉനൈസ്, ക്ലീറ്റസ് ജോസ്, ജോസഫ് കട്ടത്തറ, ജയ്സൺ പുത്തേട്ട്, എൻ.കെ. കുഞ്ഞിരാമൻ, നിക്സൺ ചാക്കോ, ഷിബു എം. ജോബ് എന്നിവർ പ്രസംഗിച്ചു.