പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യബന്ധന തൊഴിലാളിക്ക് പരിക്കേറ്റു
1336969
Wednesday, September 20, 2023 7:25 AM IST
പരിയാരം: കടലില്‍ പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. തെലുങ്കാന സ്വദേശി മെദാഹരിയര് (32)ക്കാണ് പരിക്കേറ്റത്.
ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയായ മെദാഹരിയര് ബോട്ടില്‍ വച്ച് പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴിമലയ്ക്ക് സമീപം പുറംകടലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ കണ്ണൂരിലെ എകെജി ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.