ഗാന്ധി പ്രതിമയോട് അനാദരവ്: കേസെടുത്തു
1336966
Wednesday, September 20, 2023 7:25 AM IST
പയ്യന്നൂര്‍: രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ് നല്കിയ പരാതിയിലാണ് കേസെടുത്തത്. പയ്യന്നൂർ ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന വടിയില്ലാതെ നടക്കുന്ന ഗാന്ധി ശില്പത്തിന്റെ കൈയിൽ വടി തിരുകിക്കയറ്റി വച്ചാണ് സാമൂഹികവിരുദ്ധര്‍ അനാദരവ് കാണിച്ചത്.
ഇതിനെതിരെ കെ. ജയരാജ് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് നല്കിയ പരാതി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയിരുന്നു. ജയരാജിന്റെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ഈ മാസം അഞ്ചിന് രാത്രിയില്‍ ഗാന്ധിപാര്‍ക്കിലെ ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമയുടെ കൈയില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഏതോ സാമൂഹികദ്രോഹികള്‍ വടി തിരുകിക്കയറ്റിയെന്നും മറ്റുമുള്ള കാരണത്തിനാണ് കേസെടുത്തത്.