കൊല്ലം സ്വദേശി പയ്യന്നൂരിൽ കാറിടിച്ച് മരിച്ചു
1299744
Sunday, June 4, 2023 12:44 AM IST
പയ്യന്നൂർ: കൊല്ലം സ്വദേശി പയ്യന്നൂരിൽ കാറിടിച്ച് മരിച്ചു.കൊല്ലം നെല്ലിമുക്ക് മടന്തക്കോട് സ്വദേശി ബിനേഷ് ഭവനിലെ ഗോപിനാഥൻ പിള്ളയുടെ മകൻ ജി. ബിജു (48) വാണ് മരിച്ചത്. പടന്ന പഞ്ചായത്ത് ഓഫീസിൽ ഓവർസിയറാണ്. പയ്യന്നൂർ ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു അപകടം.
പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ബിജുവിനെ അമിത വേഗത്തിൽ പെരുമ്പ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.