കാരിസ് യുപി സ്കൂൾ വാർഷികാഘോഷം
1283444
Sunday, April 2, 2023 12:58 AM IST
മാട്ടറ: കാരിസ് യുപി സ്കൂളിന്റെ നാൽപത്തിയൊന്നാമത് വാർഷികാഘോഷവും തലശേരി അതിരൂപതയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് ആശാരിക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ എഇഒ ഗിരീഷ് മോഹനൻ എൻഡോവ്മെന്റ് വിതരണം നടത്തി. ജില്ല, ഉപജില്ല തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ഇരിക്കൂർ ഉപജില്ല എൻഎംഒ രാജേഷ് ബാബു അനുമോദിച്ചു. വാർഡ് മെമ്പർ സരുൺ തോമസ് പ്രൊഫിഷ്യൻസി വിതരണം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന സ്കൂൾ മാനേജർ ഫാ.ജോർജ് ആശാരിക്കുന്നേലിനെ സജീവ് ജോസഫ് എംഎൽഎ ഷാൾ അണിയിച്ച് ആദരിച്ചു. ബെസ്റ്റ് സ്കൂൾ അവാർഡ് കരസ്ഥമാക്കിയതിന് മുഖ്യാധ്യാപിക ഇ.ജെ.തങ്കമ്മയെ സ്കൂൾ മാനേജർ ഫാ. ജോർജ് ആശാരിക്കുന്നേൽ ഷാളണിയിച്ചു. മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ, പിടിഎ പ്രസിഡന്റ് റോയി ജോസഫ്, മദർ പിടിഎ പ്രസിഡന്റ് സവിത ജോളി, സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ്, എസ്ആർജി കൺവീനർ അഞ്ജന സാഗർ, സ്കൂൾ ലീഡർ റോയൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും കരാട്ടെ പ്രദർശനവും നടന്നു.