കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു
1283157
Saturday, April 1, 2023 10:10 PM IST
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് താമരശേരി കാക്കവയൽ സ്വദേശി തൊടിയിൽ ഹൗസിൽ പത്മനാഭൻ (57) ആണ് മരിച്ചത്. ജയിലിൽ വച്ച് കുഴഞ്ഞ് വീണ പത്മനാഭന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.
കഴിഞ്ഞ 25 നായിരുന്നു ഇയാളെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. അബ്കാരി കേസിൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പുഷ്പ. മക്കൾ: നിധിൻ, നിഷ. മരുമകൻ:ദിലീഷ്. സഹോദരൻ: അറുമുഖൻ.