ചെറുപുഴ: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്കരൻ ഉദ്ഘടാനം ചെയ്തു. ജനറൽ സെക്രട്ടറി പ്രണവ് കരേള അധ്യക്ഷത വഹിച്ചു. ചാൾസ് സണ്ണി, മാർട്ടിൻ എം. ഡേവിഡ്, ജോയൽ മാത്യു എന്നിവർ പ്രസംഗിച്ചു.
തടിക്കടവ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കി ഭരണകൂട ഭീകരത നടപ്പാക്കുന്ന ബിജെപി സർക്കാർ നടപടിയിൽ എരുവാട്ടിയിൽ ചേർന്ന കോൺഗ്രസ് തടിക്കടവ് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ഉഴുന്നുപാറ അധ്യക്ഷത വഹിച്ചു. ഇ.ടി. രാജീവൻ, എം.വി. രവീന്ദ്രൻ, മമ്മു കായക്കൂൽ, എം.വി. ശിവദാസൻ, ജോസ് ഏത്തക്കാട്ട്, ജോസ് വെട്ടുകല്ലാം കുഴി, സജി കിടാരത്തിൽ, എ. എസ്. ബിജു, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനവും നടന്നു.