ആശുപത്രി ആക്രമണം: ഐഎംഎ സെമിനാർ നാളെ
1265965
Wednesday, February 8, 2023 1:13 AM IST
കണ്ണൂർ: ആശുപത്രി അക്രമണങ്ങളെ തടയാനും ആശുപത്രികളെ സുരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കാനുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനതലത്തിൽ നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായുള്ള ചർച്ച സെമിനാർ നാളെ നടക്കും. കണ്ണൂർ ഐ എംഎ ഹാളിൽ വൈകുന്നേരം ഏഴിന് നടക്കുന്ന സെമിനാറിൽ ഐഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ വിഷയാവതരണം നടത്തും.
ഡോ. ബാലകൃഷ്ണ പൊതുവാൾ മോഡറേറ്റർ ആയിരിക്കും. വിവിധ രാഷ്ട്രീപാർട്ടി നേതാക്കളായ എം.വി. ജയരാജൻ, മാർട്ടിൻ ജോർജ്, സി.പി. സന്തോഷ്, ഹരിദാസൻ, അബ്ദുൾ കരീം ചേലേരി, മാധ്യമപ്രവർത്തകൻ രഞ്ജിത് ചാത്തോത്, ബാർ കൗൺസിൽ പ്രസിഡന്റ് ഇ.പി. ഹംസക്കുട്ടി, വിജയകുമാർ ബ്ലാത്തൂർ, ഡോ. വി.സുരേഷ്, ഡോ. രാജ്മോഹൻ, ഡോ. സുൽഫിക്കർ അലി എന്നിവർ പ്രസംഗിക്കും.