നാളികേര കയറ്റുമതി: ഒന്നരകോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ
1244788
Thursday, December 1, 2022 1:11 AM IST
കണ്ണൂര്‍: നാളികേര കയറ്റുമതിയുടെ മറവില്‍ ഒന്നരകോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍.
പാലക്കാട്ടെ മംഗലശേരിയില്‍ അബ്ദുല്‍ റസാക്കിനെയാണ് ടൗണ്‍ സിഐ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് നാളികേരം കയറ്റി അയച്ചതിനുശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. പള്ളിക്കുന്നിലെ സ്വസ്തിയില്‍ സുഭാഷ് എടക്കാടനാണ് പരാതി നല്‍കിയത്. പരാതിക്കാരന് സെയില്‍സ് ഡയറക്ടറായ മലബാര്‍ അഗ്രി എക്സ്പോ ആന്‍ഡ് ഡെല്ട ട്രേഡേഴ്സ് മിഡില്‍ ഈസ്റ്റ് ഫിസ് എന്ന സ്ഥാപനം വഴി പ്രതിയുടെ മാര്‍ഡിന്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി കമ്പനിയിലേക്ക് നാളികേരം അയച്ച വകയില്‍ 1.40 കോടി രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
2019 മേയ് മാസം മുതലുള്ള പണം നല്‍കാനുണ്ടെന്ന് പരാതിയില്‍ പറയുന്നു.