ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ
Thursday, August 18, 2022 12:54 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് മു​സ്‌​ലിം സാം​സ്കാ​രി​ക വേ​ദി രൂ​പീ​ക​രി​ച്ച ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​താ​ഹി​ർ ചെ​യ​ർ​മാ​നും എം.​പി. റ​ഹീം ക​ൺ​വീ​ന​റു​മാ​യി പ​ത്തു​ദി​വ​സം മു​ന്പാ​ണ് സാം​സ്കാ​രി​ക വേ​ദി രൂ​പീ​ക​രി​ച്ച​ത്. സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ ഉ​ള്ള​ട​ക്ക​ത്തോ​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം കെ.​എ​ൻ.​എ ഖാ​ദ​റാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ, സി​പി​ഐ നേ​താ​വ് സി.​എ​ൻ. ച​ന്ദ്ര​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു.
മു​സ്‌​ലിം സാം​സ്കാ​രി​ക വേ​ദി രൂ​പീ​ക​രി​ച്ച​തി​നെ​തി​രേ ജി​ല്ലാ ലീ​ഗ് നേ​തൃ​ത്വം രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തോ​ട് പ​റ​യാ​തെ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം ചേ​ലേ​രി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാ​മി​നും അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​തെ കെ.​എ​ൻ.​എ ഖാ​ദ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്. കെ.​പി.​താ​ഹി​റി​നെ​യും എം.​പി. റ​ഹീ​മി​നെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​ശേ​രി, ധ​ർ​മ​ടം, ത​ളി​പ്പ​റ​ന്പ്, പ‌​യ്യ​ന്നൂ​ർ, ക​ല്യാ​ശേ​രി, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ​രാ​തി ന​ൽകി​യി​ട്ടു​ണ്ട്.