എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം ക​ണ്ണൂ​രി​ൽ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ
Friday, May 27, 2022 1:31 AM IST
ക​ണ്ണൂ​ർ: വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രേ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 29 ന് ​ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മം വി​ജ​യി​പ്പി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കും. യോ​ഗ​ത്തി​ല്‍ എം.​വി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ കെ.​പി. സ​ഹ​ദേ​വ​ന്‍, സി. ​ര​വീ​ന്ദ്ര​ന്‍, ജോ​യി കൊ​ന്ന​ക്ക​ല്‍, സ​ജി കു​റ്റ്യാ​നി​മ​റ്റം, കെ. ​മ​നോ​ജ്, സു​ഭാ​ഷ് അ​യ്യോ​ത്ത്, ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, പി.​കെ. ര​വീ​ന്ദ്ര​ന്‍, കെ.​എ. ഗം​ഗാ​ധ​ര​ന്‍, എം. ​പ്ര​ഭാ​ക​ര​ന്‍, ഇ​പി​ആ​ര്‍ വേ​ശാ​ല, കെ.​കെ. ജ​യ​പ്ര​കാ​ശ്, ഹ​മീ​ദ് ചെ​ങ്ങ​ളാ​യി, ജോ​സ് ചെ​മ്പേ​രി, പി.​എ​സ്. ജോ​സ​ഫ്, എ.​ജെ. ജോ​സ​ഫ്, ജോ​ജി ആ​നി​ത്തോ​ട്ടം, കെ.​സി. ജേ​ക്ക​ബ്, സി.​വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.