ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, May 25, 2022 10:08 PM IST
ത​ല​ശേ​രി: മ​രു​ന്നു വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. കാ​വും​ഭാ​ഗം മൈ​ത്രി ബ​സ്‌ സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ ക​യ​നോ​ത്ത് വീ​ട്ടി​ല്‍ എ.​പി. പ​ദ്മ​കു​മാ​രി (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. പ​രേ​ത​രാ​യ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ നാ​യ​ർ-​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​റാം, രാ​ധാ​കൃ​ഷ്ണ​ന്‍, ശ​ശി​ധ​ര​ന്‍, ഭാ​ഗ്യ​ര​തി, സു​ജാ​ത, പ​രേ​ത​യാ​യ ശാ​ന്ത​കു​മാ​രി.