പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Wednesday, May 18, 2022 12:57 AM IST
നെല്ലിക്കുറ്റി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 89 - 90 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ 32 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ത്തു ചേ​ർ​ന്നു. ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മാ​ത്യു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ന​ത്തെ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ൺ​സ​ൺ കു​ട്ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം ​എ​ൽ എ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ജ​ൻ കാ​രാ​മ​യി​ൽ, മാ​നു​വ​ൽ മു​ല്ല​ക്ക​രി, റോ​സ​മ്മ തു​ളു​വ​നാ​നി​ക്ക​ൽ , വാ​ർ​ഡ് അം​ഗം മി​നി ഷൈ​ബി , ജോ​മോ​ൻ പൈ​ങ്ങോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1989 -90 ബാ​ച്ചി​ൽ നി​ന്നും മ​ര​ണ​പ്പെ​ട്ടു പോ​യ നാ​ല് സ​ഹ​പാ​ഠി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യ് ഏ​ർ​പ്പെ​ടുത്തു​ന്ന എ​ൻ​ഡോ​വ്മെ​ന്‍റ് സ​ഹ​പാ​ഠി​യാ​യ മാ​ണ്ഡ്യ രൂ​പ​താ റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ ത​ട്ടാ​പ​റ​മ്പി​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ​വ​ർ​ഷ​വും മാ​തൃ​കാ വി​ദ്യാ​ർ​ഥി അ​വാ​ർ​ഡ്, മി​ക​ച്ച കാ​യി​ക​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്, മി​ക​ച്ച ക​ലാ താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് ന​ൽ​കു​ക. പൂ​ർ​വ അ​ധ്യാ​പ​ക​ർ, കാ​യി​ക താ​ര​ങ്ങ​ൾ, പ​രി​ശീ​ല​ക​രട​ക്ക​മു​ള്ള​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​കളു​ടെ​യും അ​വ​രു​ടെ മ​ക്ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.