രണ്ടായിരം കടന്ന് കോവിഡ്
Saturday, January 22, 2022 1:07 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പ്രതിദിന കോവിഡ് നിരക്ക് 2000 കടന്നു. ഇ​ന്ന​ലെ 2015 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 540 പേ​ർ നെ​ഗ​റ്റീ​വാ​യി. ഇ​തേ​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,07,068. ഇ​ന്ന​ലെ 5267 ടെ​സ്റ്റു​ക​ൾ ചെ​യ്തു.ഇ​തേ​വ​രെ ചെ​യ്ത ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 24,83,235. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ആ​ക്ടീ​വ് കേ​സു​ക​ൾ 339. ജി​ല്ല നി​ല​വി​ൽ ഒ​രു കാ​റ്റ​ഗ​റി​യി​ലും പെ​ടു​ന്നി​ല്ല. 2930 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ൽ 339 പേ​ർ പോ​സി​റ്റീ​വാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 21 വ​രെ 50.6 ശ​ത​മാ​ന​വും ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 48.9 ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യി. ജ​നു​വ​രി ഒ​ന്നി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി 225 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ 339 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.