മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 1:04 AM IST
ത​ളി​പ്പ​റ​മ്പ് : മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി എം.​കെ. ശു​ഫൈ​ൽ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ-​വി​ൽ​പ​ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​യാ​ളി​ൽ​നി​ന്ന് 400 മി​ല്ലി​ഗ്രാം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്താ​ൻ യു​വാ​വ് എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് ബ​ക്ക​ള​ത്ത് വ​ച്ചാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​പി.​മ​ധു​സൂ​ദ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​വി. ക​മ​ലാ​ക്ഷ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, പി.​പി. റെ​ജി​രാ​ഗ്, പി.​പി.​റെ​നി​ൽ കൃ​ഷ്ണ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.​വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.