ഓ​ട്ടോ ടാ​ക്സി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, November 24, 2021 9:56 PM IST
മ​ട്ട​ന്നൂ​ർ: ഓ​ട്ടോ ടാ​ക്സി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. നെ​ല്ലൂ​ന്നി കു​ഞ്ഞി​ക്ക​ണ്ടി വി​നോ​ദ് ഭ​വ​നി​ൽ കെ. ​ശ്രീ​ധ​ര​ൻ-​വി.​കെ.​പ​ദ്മാ​ക്ഷി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജീ​വ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ നെ​ല്ലൂ​ന്നി ടൗ​ണി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ബൈ​ക്കി​ൽ പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

അ​പ​ക​ടം വ​രു​ത്തി​യ​ശേ​ഷം നി​ർ​ത്താ​തെ​പോ​യ വാ​ഹ​നം പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജീ​വ​നെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ലെ ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. നെ​ല്ലൂ​ന്നി​യി​ൽ വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഭാ​ര്യ: ശ്രീ​ല​ത. മ​ക​ൻ: ജീ​വ​ൻ രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി.​കെ.​രാ​ജേ​ശ്വ​രി, രാ​ജ​മ​ല്ലി, രാ​ജി​ഷ.