കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, November 24, 2021 9:56 PM IST
ശ്രീ​ക​ണ്ഠ​പു​രം: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ആ​ല​ക്ക​ണ്ടി മു​ഹ​മ്മ​ദ്-​റാ​ബി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി. ​സെ​യ്ദ് (35) ആ​ണ് മ​രി​ച്ച​ത്. സൗ​ദി അറേബ്യയിലെ ഹൈ​ലി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത മാ​സം മൂ​ന്നി​ന് നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് മരണം. ഭാ​ര്യ: ആ​രി​ഫ (തേ​ർ​ളാ​യി). മ​ക്ക​ൾ: ആ​യി​ഷ, വ​ഫ. മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിച്ച് കബറടക്കും.