കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്തു മ​റി​ച്ചുവി​റ്റ പ്ര​തി അ​റ​സ്റ്റി​ൽ
Monday, October 18, 2021 1:01 AM IST
ഇ​രി​ട്ടി: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് മ​റി​ച്ചു വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ നാ​സ​റി​നെ (42)യാ​ണ് ആ​റ​ളം എ​സ്ഐ പി.​വി. ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​ന്‍റ് എ ​കാ​ർ സ​വി​ധാ​ന​ത്തി​ൽ കാ​റു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന് ദി​വ​സങ്ങ​ളോ​ളം വാ​ഹ​നം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് കാ​ർ എ​ടു​ത്ത ശേ​ഷം ആ​ർ​സി​യു​ടെ പ​ക​ർ​പ്പെ​ടു​ത്ത് മ​റി​ച്ചു വി​റ്റാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നി​ടെ പ​ഴ​യ​ങ്ങാ​ടി​യി​ലു​ള്ള ഒ​രാ​ളു​ടെ സ്വി​ഫ്റ്റ് കാ​ർ ഇ​യാ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യും കീ​ഴ്പള്ളി സ്വ​ദേ​ശി​ക്കു വി​ൽ​ക്കുു​ക​യു​മാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി​ട്ടും വാ​ഹ​നം കൊ​ണ്ടു​പോ​യ നാ​സ​റി​നെ​ക്കു​റി​ച്ചു വി​വ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ​വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.
എ​സ്ഐ ശ്രീ​ജേ​ഷി​നെ കൂ​ടാ​തെ എ​എ​സ്ഐ നാ​സ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത്, സി​പി​ഒ പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മ​ട്ട​ന്നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.