വള്ളിത്തോട്ടിൽ ഉ​പ​വാ​സം ഒന്നിന്
Tuesday, September 28, 2021 12:44 AM IST
ഇ​രി​ട്ടി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​ന്നോ​ത്ത് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ​യും ഇ​ന്‍​ഫാ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ള്ളി​ത്തോ​ട്ടി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തും. അ​തി​രു​പ​ത -ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ള്‍ ഉ​പ​വ​സി​ക്കും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ത​ല​ശ്ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഫി​ലി​പ്പ് ക​വി​യി​ല്‍, ഇ​ന്‍​ഫാം സം​സ്ഥാ​ന ക​ണ്‍​വീ​ന​ന്‍ ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍, കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റ്യ​ന്‍ പാ​ണ്ട്യാം​മാ​ക്ക​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട്, സ്‌​ക​റി​യ നെ​ല്ലം​കു​ഴി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍, അ​തി​രൂ​പ​ത ,ഫൊ​റോ​ന, നേ​താ​ക്ക​ന്മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച
ഇ​രി​ട്ടി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​വ പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ വീ​ഴ്ച​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ആ​ന​യെ ക​ണ്ട വി​വ​രം രാ​ത്രി 2.30 ന് ​ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണ്. ജ​സ്റ്റി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ 10 ല​ക്ഷം രു​പ ന​ഷ്ട്പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭാ​ര്യ​യ്ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ കെ.​എ. ഫി​ലി​പ്പ്, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് ന​രി​മ​റ്റം, വി.​കെ. ജോ​സ​ഫ് ,ജോ​ര്‍​ജ് തോ​മ​സ്, പി.​എ​സ്. മാ​ത്യൂ, ഹം​സ പു​ല്ലാ​ട്ട്, തോ​മ​സ് ത​യ്യി​ല്‍, ജോ​സ് പൊ​രു​ന്ന​ക്കോ​ട്ട്, പി.​സി. ജോ​സ​ഫ്, പി.​ജെ പോ​ള്‍, ജി​ജി ആ​ന്‍റ​ണി, പി.​വി. ജോ​സ് ,ടോ​മി അ​മ്പ​ല​ത്തി​ങ്ക​ല്‍, ടി.​സി. മ​ണി​ക്കൊ​ബേ​ല്‍, ജി​ജോ അ​ട​വ​നാ​ല്‍, റോ​ബി​ന്‍​സ് മ​ണ്ണ​നാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണം
ഇ​രി​ട്ടി : കാ​ട്ടാ​ന​ക​ൾ അ​ട​ക്ക​മു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ന​ഷ്ട പ​രി​ഹാ​ര​മാ​യി 10 ല​ക്ഷം രൂ​പ​യും സ്ഥി​രം ജോ​ലി​യും ന​ൽ​ക​ണ​മെ​ന്ന് ഇ​രി​ട്ടി എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​രി​ട്ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു​പേ​രും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​നി​ത​യ​ട​ക്കം 10 പേ​ർ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ആ​ശ്രി​ത​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ ജോ​ലി​യും സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ്ഥി​ര​മാ​യ സ​ർ​ക്കാ​ർ ജോ​ലി നാ​ളി​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ജ​സ്റ്റി​ന്‍റ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​ര​വും ആ​ശ്രി​ത​ർ​ക്ക് സ്ഥി​രം സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണം. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ജ​സ്റ്റി​ന്‍റെ ഭാ​ര്യ​ക്ക് മു​ഴു​വ​ൻ ചി​കി​ത്സാ​ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും ഇ​രി​ട്ടി എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. ബാ​ബു, കെ.​വി.​അ​ജി, എം.​ആ​ർ. ഷാ​ജി, കെ.​കെ. സോ​മ​ൻ, കെ.​എം. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.