"ഗ്രാ​മ​വ​ണ്ടി' പ​ദ്ധ​തി​യോ​ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​മു​ഖ​ത
Friday, September 24, 2021 1:09 AM IST
സ്വ​ന്തം ലേ​ഖി​ക
ക​ണ്ണൂ​ര്‍ : ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച "ഗ്രാ​മ​വ​ണ്ടി' പ​ദ്ധ​തി​യോ​ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് "ഗ്രാ​മ​വ​ണ്ടി' പ​ദ്ധ​തി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡി​നു​മു​ന്പ് നി​ര​വ​ധി ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല​ട​ക്കം പ​ല മേ​ഖ​ല​ക​ളി​ലും ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ "ഗ്രാ​മ​വ​ണ്ടി' എ​ന്ന​പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ല്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. ഇ​ന്ധ​ന ചെ​ല​വ് വ​ഹി​ക്ക​ണ​മെ​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പി​ന്മാ​റു​ന്ന​ത്. ഇ​ന്ധ​ന​വി​ല അ​ടി​ക്ക​ടി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി താ​ങ്ങാ​നാ​കി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
അ​തേ​സ​മ​യം, ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഗ്രാ​മ​വ​ണ്ടി​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ജൂ​ലൈ അ​വ​സാ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സ​മാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ബ​സു​ക​ള്‍ ആ​വ​ശ്യ​മു​ള്ള റൂ​ട്ടു​ക​ള്‍ നി​ശ്ച​യി​ക്കേ​ണ്ട​ത്. ഇ​ത് അ​ത​ത് കെ​എ​സ്ആ​ര്‍​ടി​സി ഡി‌​പ്പോ​യെ അ​റി​യി​ക്ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.
ഇ​ന്ധ​ന​ച്ചെ​ല​വ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​തി​നാ​ല്‍ പ​ദ്ധ​തി​കൊ​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ലാ​ഭ​മു​ണ്ടാ​കു​മെ​ന്നാ​ണ് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഒ​ന്നി​ലേ​റെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ഹ​ക​രി​ച്ച് പ​ദ്ധ​തി​യി​ല്‍ അ​ണി​ചേ​രാം.
കൂ​ടു​ത​ല്‍ മി​നി ബ​സു​ക​ള്‍ വേ​ണ്ടി​വ​ന്നാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ടു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഗ്രാ​മ​വ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വൊ​ന്നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​സൗ​ക​ര്യ​മൊ​രു​ക്കി​യാ​ല്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​ള്‍​നാ​ട​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ള​രെ പി​ന്നോ​ട്ടാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍​നി​ന്ന് ഇ​ന്ധ​ന​ത്തി​ന്‍റെ പ​ണം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്.