ത​ളി​പ്പ​റ​മ്പി​ലെ ല​ഹ​രി​മ​രു​ന്ന് വേ​ട്ട: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Wednesday, August 4, 2021 1:03 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ബ​ക്ക​ള​ത്തു​നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. ശ്രീ​രാ​ഗ് കൃ​ഷ്ണ​യാ​ണ് വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് അ​ഞ്ചു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യാ​ണ് പെ​ൺ​കു​ട്ടി​യ​ട​ക്കം ഏ​ഴു​പേ​രെ ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത്.
സ​ർ​സ​യ്യി​ദ് സ്കൂ​ളി​ന് സ​മീ​പ​ത്തെ സ​മീ​ർ അ​ലി(28), ന​രി​ക്കോ​ട് സ്വ​ദേ​ശി ത്വ​യ്യി​ബ് (28), ഹ​ബീ​ബ് ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ശി​ഹാ​ബ് (22), മു​ഹ​മ്മ​ദ്‌ ഷ​ഫീ​ക്ക്,വ​യ​നാ​ട് സ്വ​ദേ​ശി കെ.​ഷ​ഹ​ബാ​സ്, പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി എം. ​ഉ​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടൊ​പ്പം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. 220 ദി​വ​സ​മാ​യി​ട്ടും കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ​ത്തു മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ഭി​ഭാ​ഷ​ക​നാ​യ ആ​ളൂ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.
2600 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​ക്സൈ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. 35 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.
150 പേ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി. അ​ഷ്റ​ഫ്, രാ​ജീ​വ​ൻ പ​ച്ച​ക്കൂ​ട്ട​ത്തി​ൽ, ടി.​വി. വി​നേ​ഷ്, കെ.​വി. ഷൈ​ജു, കെ.​കെ. ശ​ര​ത്ത്, കെ. ​വി​നീ​ഷ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.