കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍
Tuesday, June 15, 2021 12:27 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 110 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ത്ര​മേ ഉണ്ടാ​കൂ.

339 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
ഇ​ന്ന​ലെ 339 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 325 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.93ശ​ത​മാ​ന​മാ​ണ്. 663 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 150667 ആ​യി.

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കോ​ടി​യേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം (രാ​വി​ലെ 10-മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ), തോ​ട്ട​ട ഹൈ​സ്‌​കൂ​ള്‍ (രാ​വി​ലെ 10-മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ), എ​ട​വേ​ലി സ്‌​കൂ​ള്‍ (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30) അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം (ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല്), ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ (രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ), ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍ (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12.30), കു​ഞ്ഞി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം (ഉ​ച്ച​ക്ക് 1.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ), കോ​ട്ടൂ​ര്‍ സ​ബ്സെ​ന്‍റ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ), നി​ടി​യേ​ങ്ങ സ​ബ്സെ​ന്‍റ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം (ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.