പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം മേ​ഖ​ല​യി​ൽ പ്ലേ​ഗ് പു​ഴു​ശ​ല്യം
Tuesday, June 15, 2021 12:25 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം മേ​ഖ​ല​യി​ൽ പ്ലേ​ഗ് പു​ഴു​ശ​ല്യം രൂ​ക്ഷം. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ കാ​ട് ക​യ​റാ​തി​രി​ക്കാ​ൻ ഒ​രു​ക്കു​ന്ന തോ​ട്ട​പ്പ​യ​റി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​വ വീ​ടി​ന​ക​ത്തേ​ക്ക് വ​രെ എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.
ട്ര​യാ​ക്കോ​ള പ്ലേ​ഗ്യാ​റ്റ എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ലേ​ഗ് പു​ഴു ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ചേ​മ്പ്, ചേ​ന, പേ​ര, വാ​ഴ, മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളെ ഇ​വ​യു​ടെ ശ​ല്യം ബാ​ധി​ക്കു​ന്നു​ണ്ട്. രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ഇ​വ വീ​ടു​ക​ളി​ൽ നി​റ​യു​ക​യാ​ണ്. പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ മൂ​ക്കി​ലും ചെ​വി​യി​ലും ഇ​വ ക​യ​റു​ന്ന​ത് ര​ക്ഷി​താ​ക്ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.
പ​ല​രും വീ​ടു​പേ​ക്ഷി​ച്ച് പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. തോ​ട്ട​പ്പ​യ​ർ തെ​ളി​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടു​ട​മ​ക​ൾ തോ​ട്ടം ഉ​ട​മ​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. വേ​പ്പെ​ണ്ണ​യും സോ​പ്പും വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി ത​ളി​ച്ചാ​ൽ ഇ​വ​യു​ടെ ശ​ല്യം പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് കൃ​ഷി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കൊ​ട്ടൂ​ർ​വ​യ​ൽ മൊ​ളോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. കാ​ട്ടി​ക്ക​ണ്ട​ത്ത് പു​ഴു​ശ​ല്യ​മു​ള്ള വീ​ടു​ക​ൾ പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി സു​ന്ദ​ര​ൻ സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടി​ക്ക​ണ്ട​ത്തെ എം.​വി. മു​ഹ​മ്മ​ദ് റാ​ഫി പു​ഴു​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി.