കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 6, 2021 10:22 PM IST
ക​ണ്ണൂ​ർ: റി​ട്ട. അ​ധ്യാ​പ​ക​ൻ കോവിഡ് ബാധിച്ച് മരിച്ചു. കൂ​ടാ​ളി താ​ഴ​ത്ത് വീ​ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​നാ​മി​ക​യി​ൽ അ​ള​കേ​ശ​ൻ (61) ആണ് മരിച്ചത്. കോ​ട്ടൂ​ർ മാ​പ്പി​ള എ​ൽ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ-​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സീ​മ. മ​ക്ക​ൾ: അ​നാ​മി​ക (ദുബായ്), അ​ന​ഘ (ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി, എ​കെ​ജി ന​ഴ്‌​സിം​ഗ് കോ​ള​ജ്). മ​രു​മ​ക​ൻ: ഷാ​നി (ദുബായ്). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജീ​വ​ൻ, ശ്യാ​മ​ള. കെ​എ​സ്ടി​എ​യു​ടെ പ്ര​വ​ർ​ത്ത​ക​നും എ​കെ​ജി ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ണ്.

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​രി​ലെ എം.​വി. നാ​രാ​യ​ണ മാ​രാ​ർ (60) ആ​ണ് മ​രി​ച്ച​ത്. കു​റ്റ്യാ​ട്ടൂ​ർ ശി​വ​ക്ഷേ​ത്രം ക​ഴ​ക​ക്കാ​ര​നാ​യി​രു​ന്ന നാ​രാ​യ​ണ മാ​രാ​ർ പ​ത്തു വ​ർ​ഷ​ത്തോ​ളം ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ രാ​ഷ്ട്ര​ദീ​പി​ക​യു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്രേ​മ​ല​ത (മ​ട്ട​ന്നൂ​ർ). മ​ക്ക​ൾ: പ്രി​യ​ങ്ക, പ്രീ​ന, പ്ര​ണ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ മാ​രാ​ർ, ബാ​ല​കൃ​ഷ്ണ മാ​രാ​ർ, സു​ലോ​ച​ന, മു​ത്തു​രാ​ജ​ൻ.

ത​ളി​പ്പ​റ​മ്പ്: കോ​വി​ഡ് ബാ​ധി​ച്ച് പി​ഡ​ബ്യു​ഡി കോ​ൺ​ട്രാ​ക്‌​ട​ർ മ​രി​ച്ചു. കൂ​വേ​രി കാ​ക്ക​ട​വ് സ്വ​ദേ​ശി തൃ​ച്ചം​ബ​രം ചി​ന്മ​യ സ്കൂ​ളി​നു സ​മീ​പ​ത്തെ ന​ന്ദ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന പി.​പി. ബാ​ല​കൃ​ഷ്ണ​ൻ (59) ആ​ണ് മ​രി​ച്ച​ത്. പ​രേ​ത​രാ​യ ക​ണ്ണ​പ്പെ​രു​വ​ണ്ണാ​ൻ-​ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റെ​ജി​ന. മ​ക്ക​ൾ: ഡോ. ​ന​ന്ദ​ന (പ​റ​ശി​നി​ക്ക​ട​വ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്), ഋ​ഷി (ബി​ഡി​എ​സ് ഹൗ​സ് സ​ർ​ജ​ൻ, മാ​ഹി). മ​രു​മ​ക​ൻ: റോ​ഷി​ത്ത് കൂ​ത്തു​പ​റ​മ്പ് (എ​ൻ​ജി​നി​യ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ, ക​മ​ലാ​ക്ഷി, സ​തീ​ദേ​വി, പ്ര​കാ​ശ​ൻ.

മ​ട്ട​ന്നൂ​ർ: മ​ധ്യ​വ​യ​സ്ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ടോ​ളി​പ്രം നെ​ല്ലി​ക്കു​റ്റി മു​ര​ളി​ക​യി​ൽ ഇ.​കെ. സു​ധാ​ക​ര​ൻ (53) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു മ​രി​ച്ച​ത്. ഭാ​ര്യ: വി​ജ​യ. മ​ക​ൻ: അ​ന​ന്തു (പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി, ന​വോ​ദ​യ ചെ​ണ്ട​യാ​ട്).