ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, April 21, 2021 9:48 PM IST
കൂ​ത്തു​പ​റ​മ്പ്: ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പെ​ര​ള​ശേ​രി മൂ​ന്നാം​പാ​ല​ത്തെ പൊ​യി​ലേ​രി ല​ക്ഷ്മി​യ​മ്മ (70) യാ​ണു മ​രി​ച്ച​ത്. ല​ക്ഷ്മി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വ് രാ​ഘ​വ​ൻ ഞാ​യ​റാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് ല​ക്ഷ്മി​യ​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന്യൂ​മോ​ണി​യ കൂ​ടി ബാ​ധി​ച്ച​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു മ​രി​ച്ച​ത്. മ​ക്ക​ൾ: അ​ജി​ത, സു​നി​ൽ​കു​മാ​ർ (ഡ്രൈ​വ​ർ), അ​ജേ​ഷ്, പ​രേ​ത​രാ​യ അ​നി​ൽ​കു​മാ​ർ, അ​നി​ത. മ​രു​മ​ക്ക​ൾ: രാ​ജീ​വ​ൻ (ഡ്രൈ​വ​ർ), ഷീ​ന.