കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Tuesday, December 1, 2020 11:52 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ർ​ഷ​ക മി​ത്ര​യു​ടെ പ​ദ്ധ​തി​ക​ളാ​യ വി​വി​ധ ത​രം നെ​ല്ലി​ന​ങ്ങ​ളു​ടെ കൊ​യ്ത്തി​ന് തു​ട​ക്കം കു​റി​ച്ചു. കൊ​യ്ത്തു​ത്സ​വം ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്വാ​മി ച​ന്ദ്ര​ദീ​പ്ത​ൻ ജ്ഞാ​ന ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2021- ജ​നു​വ​രി​യി​ൽ ക​ർ​ഷ​ക മി​ത്ര​യു​ടെ അ​രി വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് പ​റ​ഞ്ഞു.
ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒൗ​ഷ​ധ നെ​ല്ലി​ന​ങ്ങ​ളാ​യ കൃ​ഷ്ണ​മോ​ദ്, രാം​ലി എ​ന്നീ നെ​ല്ലി​ന​ങ്ങ​ളാ​ണ് കൊ​യ്യു​ന്ന​ത് ക​ർ​ഷ​ക മി​ത്ര 22 ഏ​ക്ക​റി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഏ​ക്ക​റി​ൽ പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി​യും മ​റ്റ് പ​ച്ച​ക്ക​റി കൃ​ഷി​യും ചെ​യ്ത് വ​രു​ന്നു. 2021-ജ​നു​വ​രി​യി​ൽ ഇ​തി​നു​ള്ള വ​ലി​യ ഒൗ​ട്ട് ലറ്റ് കൊ​ള​ഗ​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കും. ച​ട​ങ്ങി​ൽ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, കെ.​പി. യൂ​സ​ഫ് ഹാ​ജി, ടി.​പി. ശ​ശി, വ​ത്സ ചാ​ക്കോ, ജോ​ജോ വൈ​ത്തി​രി, ഒ.​സി. ഷി​ബു, ഉ​നൈ​സ് ക​ല്ലൂ​ർ, സു​രേ​ന്ദ്ര​ൻ മ​ണി​ച്ചി​റ, ഇ.​സി. പു​ഷ്പ​വ​ല്ലി, എ.​വി. പൈ​ലി, സു​ന്ദ​ർ​രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.