ചി​റ​ക്ക​ര​യി​ൽ ഇ​ത്ത​വ​ണ തീ​പാ​റും പോ​രാ​ട്ടം
Monday, November 30, 2020 11:14 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ 36 ാം ഡി​വി​ഷ​ൻ ചി​റ​ക്ക​ര​യി​ൽ ഇ​ത്ത​വ​ണ തീ​പാ​റും പോ​രാ​ട്ടം. ചി​റ​ക്ക​ര ഡി​വി​ഷ​ൻ രൂ​പീ​കൃ​ത​മാ​യ അ​ന്ന് മു​ത​ൽ ഇ​ന്ന് വ​രെ യു​ഡി​എ​ഫി​ന്‍റെ ഉ​രു​ക്ക് കോ​ട്ട​യാ​ണ് ചി​റ​ക്ക​ര. ഈ ​കോ​ട്ട ത​ക​ർ​ക്കാ​നാ​ണ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ഇ​റ​ക്കി​യ​താ​വ​ട്ടെ മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജി​നെ​യും. ചി​റ​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ 45 വ​ർ​ഷ​കാ​ല​മാ​യി യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തി​യ​ത് കൊ​ണ്ട് ത​ന്നെ വ​ലി​യ മാ​റ്റം വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ നാ​ട്ടു​കാ​രു​ടെ വ​ലി​യ തോ​തി​ലു​ള്ള പി​ന്തു​ണ ല​ഭി​ക്കു​ന്ന​താ​യും വി.​ആ​ർ. പ്ര​വി​ജ് പ​റ​ഞ്ഞു.
താ​ൻ ഈ ​നാ​ട്ടു​കാ​ര​ൻ ആ​യ​തു കൊ​ണ്ട് ത​ന്നെ ഇ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടു​ത്തെ നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വി​ജ​യ​ൻ പ​ള്ളി​യ​റ​ക്ക​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യും ഒ​പ്പം എ​സ്ഡി​പി​ഐ യും ​ഈ വാ​ർ​ഡി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​നും, എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ത്ഥി​യാ​യി ബ​ബി​ത ശ്രീ​നു​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.